Breaking...

9/recent/ticker-posts

Header Ads Widget

നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകുമെന്ന് നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍



പാലാ  നഗരസഭാ സ്റ്റേഡിയത്തിന്റെ  നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകുമെന്ന് നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ പറഞ്ഞു. ജോസ് കെ.മാണി എം.പി മുഖേന നഗരസഭ ചെയര്‍മാന്‍ മുഖ്യമന്ത്രിയെയും കായിക മന്ത്രിയെയും നേരില്‍ കണ്ട് ഈ ആവശ്യം ഉന്നയിക്കുകയും തുടര്‍ന്ന് സര്‍ക്കാര്‍ ബഡ്ജറ്റില്‍ 7 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. 


തുടര്‍ന്ന് ഭരണാനുമതിയും സാങ്കേതിക അനുമതിയും കിട്ടാന്‍ താമസം നേരിട്ടപ്പോള്‍ നഗരസഭാ ചെയര്‍മാന്റെ നേതൃത്തില്‍ പല തവണ തിരുവനന്തപുരത്ത് പോയി അവശ്യമായ ഇടപെടലുകള്‍ നടത്തിയാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ സാധിച്ചതും നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കുന്നതും. ടെന്‍ഡര്‍ ചെയ്തപ്പോള്‍ മിച്ചം വന്ന തുക ഉപയോഗിച്ച് ഗ്യാലറി നിര്‍മ്മാണം ഉള്‍പ്പെടെയുള്ള സ്റ്റേഡിയത്തിലെ മറ്റ് വര്‍ക്കുകള്‍ നഗരസഭ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നഗരസഭ സ്റ്റേഡിയത്തിന്റെ ഒഴിഞ്ഞ് കിടന്ന സ്ഥലങ്ങളില്‍ വോളിബോള്‍ കോര്‍ട്ട്, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, ഓപ്പണ്‍ ജിം എന്നിവയ്ക്കായി ഉപയോഗിച്ച് വരുന്നതിനാല്‍ ഗ്യാലറി നിര്‍മ്മാണത്തിന് സ്ഥലപരിമിതി ഉണ്ട്.  നിലവില്‍ ചെയ്തു കഴിഞ്ഞ ടെന്‍ഡറിലെ മിച്ചം തുക ഉപയോഗിച്ച്  പാലാ ജനറല്‍ ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഈ തുക വിനിയോഗിക്കണമെന്ന് കൗണ്‍സില്‍ ഏകകണ്ഠ നേ  പ്രമേയം പാസ്സാക്കി എം.ല്‍.എക്ക് നല്‍കിയിരുന്നു എം.ല്‍.എ ആദ്യം നിര്‍ദേശിച്ചതു പോലെ 7 കോടിയില്‍ 6.70 കോടി രൂപയും സിന്തറ്റിക് ട്രാക്കിന് അനുവദിച്ചിരുന്നെങ്കില്‍ അതിന്നുള്ള സ്ഥലം അവിടെ ഇല്ലാത്ത സാഹചര്യത്തില്‍, വലിയൊരു തുക ലാപ്‌സാകുമായിരുന്നു. ഈ തുക ജനറല്‍ അശ്രുപത്രിക്കായി വകമാറ്റാന്‍ എം.ല്‍.എ യോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഇതില്‍ രാഷ്ട്രീയം ഇല്ലെന്നും ക്രെഡിറ്റ് ആര്‍ക്കാണങ്കിലും കുഴപ്പം ഇല്ലെന്നും ചെയര്‍മാന്‍ തോമസ് പീറ്റര്‍ പറഞ്ഞു.  നഗരസഭയുടെ നിരന്തര പരിശ്രമത്തില്‍ തുക അനുവദിച്ച കേരള സര്‍ക്കാരിനോടും ഇതിനായി സഹകരിച്ച ജോസ് കെ.മാണി എം.പി, മുന്‍ എം.പി തോമസ് ചാഴികാടന്‍, മാണി.സി. കാപ്പന്‍ എം.ല്‍.എ എന്നിവരോട് നന്ദി രേഖപ്പെടുത്തുന്നതായും ചെയര്‍മന്‍ അറിയിച്ചു.  സ്റ്റേഡിയത്തിന്റെ നവീകരണത്തിന്റെ  ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കായിക വകുപ്പ് മന്ത്രി അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിക്കും. ജോസ് കെ.മാണി എം.പി, ഫ്രാന്‍സിസ് ജോര്‍ജ് എം.പി, മാണി.സി. കാപ്പന്‍ എം.ല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലേഴ്‌സ്, രാഷ്ട്രിയ നേതാക്കന്മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Post a Comment

0 Comments