Breaking...

9/recent/ticker-posts

Header Ads Widget

ഫണ്ട് ചെലവഴിച്ചതില്‍ വിശദീകരണവുമായി മാണി സി കാപ്പന്‍ എംഎല്‍എ



പാലാ നഗരസഭ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിന് 2 തവണ പണം അനുവദിച്ചതിനാലാണ് അത് വകമാറ്റി മറ്റൊരു പദ്ധതിയ്ക്കായി ഉപയോഗിച്ചതെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. ബജറ്റില്‍ ആവശ്യപ്പെട്ടതനുസരിച്ച് 2024-25 സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി സിന്തറ്റിക് ട്രാക്ക് നവീകരണത്തിനായി ഏഴു കോടി രൂപ അനുവദിക്കുകയും 20% ഫണ്ട് വകയിരുത്തുകയും കായിക, യുവജ കാര്യവകുപ്പ് മുഖേന പദ്ധതി നടപ്പാക്കുന്നതിന് നടപടികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ നടപടിക്രമങ്ങള്‍ നടക്കുന്നത് മനസ്സിലാക്കാതെ നവകേരള സദസ്സില്‍ സിന്തറ്റിക് ട്രാക്ക് നവീകരണത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കി. തുടര്‍ന്ന് ഏഴു കോടി രൂപ സിന്തറ്റിക്ക് ട്രാക്ക് നവീകരണത്തിനായി അനുവദിക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. 

തുടര്‍ന്നു നടന്ന പരിശോധനയില്‍ ട്രാക്ക് നവീകരണത്തിന് നേരത്തെ തന്നെ അനുമതി നല്‍കിയതായി അറിയിച്ചു. പുതിയതായി അനുവദിച്ച 7 കോടി രൂപ രണ്ട് പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്കായി മുന്‍ഗണന നല്‍കി നിശ്ചയിച്ചു നല്‍കണമെന്ന് സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെടുകയായിരുന്നു. ഇത് പ്രകാരം 6.75 കോടി രൂപാ സ്റ്റേഡിയത്തില്‍ ഗാലറി പണിയാനും ബാക്കി 25 ലക്ഷം രാമപുരം പഞ്ചായത്തിലെ മരങ്ങാട് മുട്ടത്തു കുന്നേല്‍ഭാഗം ഓന്തുകുന്ന് റോഡ് നിര്‍മ്മാണത്തിനായും വിനിയോഗിക്കണമെന്ന് മാണി സി. കാപ്പന്‍ ജില്ലാ കളക്ടര്‍ക്ക് കത്തു നല്‍കുകയായിരുന്നു. തന്റെ നിര്‍ദ്ദേശമനുസരിച്ച് സിന്തറ്റിക് ട്രാക്ക് നവീകരണത്തിനായി ബഡ്ജറ്റില്‍ 7 കോടി രൂപ അനുവദിച്ച സര്‍ക്കാരിനോടും തുടര്‍ന്ന് നവ കേരള സദസ്സിന്റെ ഭാഗമായി അനുവദിച്ച ഏഴു കോടി രൂപ ചെലവഴിക്കാന്‍ എം.എല്‍.എ യോട് നിര്‍ദേശം സ്വീകരിച്ച മുഖ്യമന്ത്രിയോടും നന്ദി അറിയിക്കുന്നതായും   നാടിന്റെ വികസനത്തിനായി വിവാദമുണ്ടാക്കാതെ സഹകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മാണി സി. കാപ്പന്‍ അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments