പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ വെയ്റ്റിംഗ് ഷെഡ്ഡ് തകര്‍ന്ന് വീഴാറായിട്ടും മുനിസിപ്പല്‍ അധികാരികള്‍ കണ്ടില്ലെന്നു നടിക്കുന്നതില്‍ പ്രതിഷേധം ഉയരുന്നു. ചക്കാമ്പുഴ,രാമപുരം,ഏഴാച്ചേരി വലവൂര്‍, ഉഴൂവര്‍,ഭാഗങ്ങളിലേയ്ക്കു പോകുന്ന യാത്രക്കാര്‍ ബസ്സ് കാത്തിരിക്കുന്നത് ഈ വെയ്റ്റിംഗ് ഷെഡ്ഡിലാണ്.
വെയ്റ്റിംഗ് ഷെഡ്ഡിന്റെ തൂണുകള്‍ എല്ലാം തന്നെ തുരുമ്പു പിടിച്ച് ഒടിഞ്ഞിരിയ്ക്കുകയാണ്. മേല്‍ക്കൂരയിലെ ഷീറ്റുകളും തകര്‍ന്ന നിലയിലാണ് ചോര്‍ന്നൊലിക്കുന്ന വെയിറ്റിംഗ് ഷെഡ് തകര്‍ന്നു വീഴുന്നതുവരെ കാത്തിരിക്കാതെ പുനര്‍നിര്‍മ്മാണം നടത്തണമെന്ന് പാലാ പൗരാവകാശ സമിതി ആവശൃപ്പെട്ടു.





0 Comments