പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി.ടി.എ. വാര്‍ഷിക പൊതുയോഗവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംവിധായകനും തിരക്കഥാകൃത്തുമായ ബ്ലെസ്സി നിര്‍വഹിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ മനസ്സില്‍ മൊട്ടിട്ട സിനിമാസംവിധായകനാകണമെന്ന ആഗ്രഹത്തെ പിന്‍ചെന്ന് നടത്തിയ പരിശ്രമങ്ങളാണ് ഒരു ചലച്ചിത്രകാരനിലേക്ക് തന്നെ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കുടുംബത്തിന്റെയും മാതാപിതാക്കളുടെയും സ്‌നേഹം രുചിയായി അനുഭവിക്കുമ്പോഴാണ് കുഞ്ഞുങ്ങള്‍ മറ്റ് ലഹരി തേടി പോകാത്തതെന്ന് അദ്ദേഹം ചടങ്ങില്‍ പങ്കെടുത്ത മാതാപിതാക്കളെ ഓര്‍മിപ്പിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ബ്ലെസ്സി നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ വെരി. റവ. ഫാ. ജോര്‍ജ് വേളൂപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ ജിജി ജേക്കബ്, ഹെഡ്മാസ്റ്റര്‍ ജിനു ജെ. വല്ലനാട്ട്, പി. ടി.എ. പ്രസിഡന്റ് ജിസ്‌മോന്‍ ജോസ്, എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബാബു ജോസഫ് എന്നിവര്‍പ്രസംഗിച്ചു
0 Comments