Breaking...

9/recent/ticker-posts

Header Ads Widget

PSWS ചേര്‍പ്പുങ്കല്‍ സോണ്‍ അവലോകന യോഗം



പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ചേര്‍പ്പുങ്കല്‍ സോണ്‍ അവലോകന യോഗം മൂഴൂര്‍ പള്ളി ഹാളില്‍ നടന്നു. സെന്റ് മേരീസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ കണിയാംപടി ഉദ്ഘാടനം ചെയ്തു. സ്വാശ്രയ സംഘത്തിന്റെ പലഹാര നിര്‍മ്മാണ യൂണിറ്റും കര്‍ഷക ദളഫെഡറേഷന്റെ കാര്‍ഷിക വിള സംസ്‌കരണ മൂല്യവര്‍ദ്ധക യൂണിറ്റും  വനിതകളുടെ സംഘാത ചപ്പാത്തിനിര്‍മ്മാണ യൂണിറ്റും ഏറെ മാതൃകാപരമാണെന്നും  ഫെറോ സിമന്റ് മല്‍സ്യകുള നിര്‍മ്മാണ രംഗത്ത് മൂഴൂര്‍ മോഡല്‍ ഏറെ ശ്രദ്ധേയമാണന്നും അദ്ദേഹം പറഞ്ഞു.  പി.എസ് .ഡബ്ലിയു.എസ് പപ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡാന്റീസ് കൂനാനിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സോണ്‍ കോര്‍ഡിനേറ്റര്‍ ജിജി സിന്റോ ഔസേപ്പറമ്പില്‍ , സിറിയക് തോമസ് വരാച്ചേരില്‍, എ.വി. ലൂക്കോസ് ആലയ്ക്കല്‍, രാജു മാത്യു പറഞ്ഞാട്ട് , ജോഷി തോമസ് കീച്ചറ, സൈമണ്‍ ജോസഫ് പനച്ചിപ്പുറം എന്നിവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments