Breaking...

9/recent/ticker-posts

Header Ads Widget

ആദരാഞ്ജലി അര്‍പ്പിച്ചു



അഹമ്മദ്ബാദില്‍ വിമാനാപകടത്തില്‍  മരണപ്പെട്ട സഹോദരങ്ങള്‍ക്ക്   രാമപുരം മാര്‍ ആഗസ്തീനോസ് കോളേജിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന്  ആദരാഞ്ജലി അര്‍പ്പിച്ചു. മരണമടഞ്ഞവര്‍ക്ക് 'ഹൃദയപൂര്‍വ്വമായ ട്രൈബ്യുട്ട് ' എന്ന്  ആഹ്വാനം ചെയ്ത് കോളേജ് അങ്കണത്തില്‍ 'റ്റി'  ആകൃതിയില്‍ അണിനിരന്നാണ്  അനുശോചനം അറിയിച്ചത്. അദ്ധ്യാപകരും വിദ്യാര്‍ഥികളും മെഴുകുതിരികള്‍ കത്തിച്ച്  ഈ മഹാദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക്  നിത്യശാന്തി  നേര്‍ന്നു. കോളേജ് മാനേജര്‍ റവ. ഫാ. ബര്‍ക്കുമാന്‍സ്  കുന്നുംപുറം, കോളേജ് പ്രിന്‍സിപ്പള്‍ ഡോ. റെജി വര്‍ഗ്ഗീസ് മേക്കാടന്‍ , വൈസ് പ്രിന്‍സിപ്പാള്‍മാരായ ഫാ. ജോസഫ് ആലഞ്ചേരില്‍,സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റര്‍മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി



Post a Comment

0 Comments