പാലാ നഗരത്തില്‍ ജനറല്‍ ആശുപത്രി ജംഗ്ഷനിലും പൊന്‍കുന്നം പാലത്തിലും റോഡില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന കുഴികള്‍ അടയ്ക്കാന്‍ നടപടി ആരംഭിച്ചു . സംസ്ഥാന സര്‍ക്കാരിന്റെ റോഡ് സംരക്ഷണത്തിനായുള്ള ഒപിബിആര്‍സി പദ്ധതിയുടെ ഭാഗമായി പുനലൂര്‍ തൊടുപുഴ പാതയുടെ പരിപാലനത്തിന്റെ ഭാഗമായിട്ടാണ് കുഴികള്‍ അടയ്ക്കുന്നത്. പാലാ മുതല്‍ തൊടുപുഴ വരെയുള്ള റോഡിലെ കുഴികള്‍ അടയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. ജനറല്‍ ആശുപത്രി ജംഗ്ഷനിലെയും പൊന്‍കുന്നം പാലത്തിലെയും റോഡില്‍ രൂപപ്പെട്ട കുഴികള്‍ വാഹന യാത്രികര്‍ക്ക് ദുരിതമായിരുന്നു. ഇരുചക്ര വാഹന യാത്രികര്‍ കുഴികളില്‍ ചാടി അപകടത്തിപ്പെടുന്നതും പതിവായിരുന്നു.





0 Comments