Breaking...

9/recent/ticker-posts

Header Ads Widget

എം.സി റോഡില്‍ പലയിടത്തും വെള്ളക്കെട്ട്



ഡ്രെയിനേജ് സംവിധാനങ്ങളുടെ അപര്യാപ്തതമൂലം എം.സി റോഡില്‍ പലയിടത്തും  വെള്ളക്കെട്ട് രൂപപ്പെട്ടു. പട്ടിത്താനം റൗണ്ടാനയോട് ചേര്‍ന്ന ഭാഗത്ത് റോഡ്  താഴ്ന്ന നിലയിലായതോടെ റോഡിന് നടുവില്‍  വെള്ളക്കെട്ടുണടായി. കെഎസ്ടിപി  റോഡ് നിര്‍മ്മാണം നടത്തിയ സമയത്ത് പട്ടിത്താനം ജംഗ്ഷനില്‍ റൗണ്ടാനയോട് ചേര്‍ന്ന് ഭാഗത്ത്  ഒരു കിണര്‍ കണ്ടെത്തുകയും അത് മണ്ണിട്ടു മൂടുകയും ചെയ്തിരുന്നു. ഈ ഭൂമി താഴുന്നത് മൂലമാകാം ഇവിടെ കുഴിയും വെള്ളക്കെട്ടും ഉണ്ടായതെന്ന് സംശയിക്കുന്നു. അര അടിയോളം താഴ്ന്ന ഈ ഭാഗത്ത്  വെള്ളക്കെട്ടില്‍ വീണ്,  ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിട്ടുണ്ട്. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ വരികയും പാതയോരത്തെ കാടുകള്‍ വെട്ടി മാറ്റാന്‍ കഴിയാതെ വരികയും ചെയ്തതും  പ്രധാന റോഡിന്റെ നാശത്തിനും കാരണമാവുകയാണ്.



Post a Comment

0 Comments