പാലാ കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ജൂണ്‍ മൂന്നിന് തുടങ്ങിയ നവീകരണ ചടങ്ങുകളും സഹസ്ര കലശവും സമാപിച്ചു. നവീകരണ കലശത്തിന്റെ ഭാഗമായി നടന്ന വിളക്കിനെഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി. ശ്രീകോവില്‍ നവീകരണത്തിന്റെ ഭാഗമായി തന്ത്രി പറമ്പൂരില്ലം നീലകണ്ഠന് നാരായണന് ഭട്ടതിരിയുടെ പ്രധാന കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.വിവിധ ദിവസങ്ങളിലായി ഋഗ്വേദ യജുര്‍വേദ സാമവേദ മുറജപം, അഷ്ടബന്ധ പ്രതിഷ്ഠ എന്നിവയും നടന്നു .നവീകരണ കലശത്തിന്റെ ഭാഗമായി തന്ത്രി പറമ്പുരില്ലം നീലകണ്ഠന് നാരായണന് ഭട്ടതിരിയുടെ നേതൃത്വത്തില്‍ ബ്രഹ്മകലശം എഴുന്നള്ളിപ്പ് നടന്നു. വിളക്കിനെഴുന്നള്ളിപ്പില് നിരവധി ഭക്തജനങ്ങള്‍ താലപ്പൊളി എടുത്ത് ചടങ്ങില്‍പങ്കെടുത്തു.
0 Comments