Breaking...

9/recent/ticker-posts

Header Ads Widget

മൂവാറ്റുപുഴ ആറ്റില്‍ ഫയര്‍ഫോഴ്‌സും പോലീസും തിരച്ചില്‍ ആരംഭിച്ചു.



ആറ്റില്‍ ചാടി എന്ന് സംശയിക്കുന്ന ആള്‍ക്കുവേണ്ടി ഫയര്‍ഫോഴ്‌സും പോലീസും തിരച്ചില്‍ ആരംഭിച്ചു. കടുത്തുരുത്തി, പൂഴിക്കോല്‍, കരോട്ടു പുത്തന്‍പുരയ്ക്കല്‍ കെ.എന്‍. ബൈജുവിനെയാണ്കാണാതായത്. മൂവാറ്റുപുഴ ആറ്റില്‍ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് പാലത്തില്‍ നിന്നുമാണ് ഇയാള്‍ രാവിലെ ആറ്റിലേക്ക് ചാടിയതെന്നാണ് സംശയം. വ്യാഴാഴ്ച വൈകിട്ട് 7 ന് വീടും സ്ഥലവും വില്‍ക്കുന്ന കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ കൊടുങ്ങല്ലൂരിലുള്ള സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയ ആളെ പിന്നീട് കാണാതാവുകയായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തുടര്‍ന്ന് ബന്ധുക്കള്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാളുടേതെന്ന് സംശയിക്കുന്ന ചെരുപ്പും പാലത്തില്‍ കിടപ്പുണ്ട്.  കാണാതായ ആള്‍ സുഹൃത്തിന്റെ വാഹനമാണ് ഓടിച്ചിരുന്നത്. വൈക്കം കടുത്തുരുത്തി എന്നിവിടങ്ങളില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ്  സംഘമാണ് ഇപ്പോള്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നത്. ശക്തമായ അടിയൊഴുക്ക് മൂലം തിരച്ചിലില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.




Post a Comment

0 Comments