Breaking...

9/recent/ticker-posts

Header Ads Widget

പഴയ സഹപാഠികള്‍ ഒരിക്കല്‍ കൂടി ഒത്ത് കൂടി



അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് 1981- 83 പ്രീഡിഗ്രി എച്ച് ബാച്ചിലെ പഴയ സഹപാഠികള്‍ ഒരിക്കല്‍ കൂടി ഒത്ത് കൂടി. പഴയ ക്ലാസ് റൂമിനെ ഓര്‍മ്മിപ്പിച്ച് അദ്ധ്യാപകരായ പി. എം.മാത്യു, എഡ്സല്‍ ജോസഫ് എന്നിവര്‍ ക്ലാസെടുത്തപ്പോള്‍  വിദ്യാര്‍ത്ഥികള്‍ നിശബ്ദരായി'.ഒത്ത് കൂടലിന്റെ ഓര്‍മ്മക്കായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹുറ അബ്ദുല്‍ഖാദര്‍ കോളജ് ഗ്രൗണ്ടില്‍ വൃക്ഷ തൈകള്‍ നട്ടു. റോട്ടറി ക്ലബ്ബ് ഹാളില്‍ നടന്ന സഹപാഠി സംഗമത്തിന്റെ മൂന്നാമത് വാര്‍ഷികവും വിവിധ കലാപരിപാടികളും അഡ്വ.സെബാസ്‌ററ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. 

സഹപാഠി ഗ്രൂപ്പ് ചെയര്‍മാന്‍ വി. എം.അബ്ദുള്ള ഖാന്‍ അധ്യക്ഷത വഹിച്ചു. അരുവിത്തുറ പള്ളി മുന്‍ വികാരി ഫാ.അഗസ്റ്റിന്‍ പാലക്കാപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കോളജ് ബര്‍സാര്‍ ഫാ.ബിജു,വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിലു അനി, പ്രഫ.പി. എം.മാത്യു, പ്രഫ.എഡ്‌സല്‍ ജോസഫ്, സഹപാഠി ഗ്രൂപ്പ് സെക്രട്ടറി ജോയി ജേക്കബ്, ബാബു പുറപ്പന്താനം എന്നിവര്‍ പ്രസംഗിച്ചു. ഡോക്ടറേറ്റ് നേടിയ ജോസ്ന ജെയിംസിനെ എം എല്‍ എ മെമന്റോ നല്‍കി ആദരിച്ചു. അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Post a Comment

0 Comments