ഏറ്റുമാനൂര്‍ എസ് എം എസ് എം പബ്ലിക് ലൈബ്രറി യുവ വേദിയുടെയുടെ ആഭിമുഖ്യത്തില്‍ വായന ദിനാചരണവും പി എന്‍ പണിക്കര്‍ അനുസ്മരണവും സംഘടിപ്പിച്ചു. ലൈബ്രറി ഹാളില്‍ നടന്ന അനുസ്മരണയോഗം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് ജി. പ്രകാശ് അധ്യക്ഷത വഹിച്ചു.ലൈബ്രറി കൗണ്‍സില്‍ കമ്മിറ്റിയംഗം ഡോക്ടര്‍ വി.ആര്‍. ജയചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി.. പി എന്‍.പണിക്കരുടെ ചിത്രത്തിനു മുന്നില്‍ പദ്ധതി ഭദ്രദീപ പ്രകാശനവും പുഷ്പാര്‍ച്ചനയും നടത്തി. എന്‍. അരവിന്ദാക്ഷന്‍ നായര്‍, സെബാസ്റ്റ്യന്‍ വലിയകാല, പി രാജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments