നാടക വേദികളില്‍ നിന്നും സിനിമ ലോകത്തെത്തിയ എസ് പി പിള്ള മഹാനടന്‍ ആണെന്നും അതുല്യപ്രതിഭകള്‍ക്ക് മാത്രമേ ഭാവ അഭിനയത്തിലൂടെ കഥാപാത്രങ്ങളെ തന്നിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിയുകയുള്ളൂ എന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. കാലം മാറിയിട്ടും ഇളമുറക്കാര്‍ എത്തിയിട്ടും മഹാനടന്റെയും ഹാസ്യ നടന്റെയും റോളില്‍ ആസ്വാദക മനസ്സുകളില്‍ എസ് പി പിള്ള ഇന്നും പ്രഥമസ്ഥാനം തന്നെയാണ് നിലനിര്‍ത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ് പിള്ളയുടെ കഥാപാത്രങ്ങള്‍ എക്കാലത്തും മലയാളികളുടെ മനസ്സില്‍ ജീവിക്കുമെന്നും മന്ത്രി പറഞ്ഞു. എസ് പി പിള്ള സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എസ് പി പിള്ളയുടെ 40-ാം സ്മൃതി ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ അധ്യക്ഷത വഹിച്ചു. എസ് പി പിള്ളയുടെ വസതിയില്‍ നിന്നും എസ് പി പിള്ള സ്മാരക വനിതാ ലൈബ്രറിയുടെയും സംഘാടകസമിതിയുടെയും ആഭിമുഖ്യത്തില്‍ ആരംഭിച്ച എസ് പി പിള്ള സ്മൃതിയാത്ര നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഫ്‌ലാഗ് ഓഫ് ചെയ്തു. എസ് പി പിള്ള സ്മാരക നടന പുരസ്‌കാരം നാടക നടനും ചലച്ചിത്ര അഭിനേതാവുമായ കോട്ടയം രമേശിന് മന്ത്രി വി എന്‍ വാസവന്‍ നല്‍കി. ഫ്രാന്‍സിസ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തി. എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. റ്റി.സി അരുണ്‍കുമാര്‍ വിദ്യാപുരസ്‌കാര വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം നേരിടുന്ന വെല്ലുവിളി എന്ന വിഷയത്തെ അധികരിച്ച് മംഗളം എന്‍ജിനിയറിംഗ് കോളേജ് ചെയര്‍മാന്‍ ബിജു വര്‍ഗ്ഗീസും കേരളത്തിലെ വിവിധ പാഠ്യ സിലബസുകളും ഉന്നത വിദ്യാഭ്യാസവും എന്ന വിഷയത്തെ അധികരിച്ച് മാന്നാനം കെ.ഇ.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജെയിംസ് മുല്ലശ്ശേരിയും പ്രഭാഷണം നടത്തി. ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ , ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹ. ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കന്‍ .എസ്എംഎസ്എം ലൈബ്രറി പ്രസിഡന്റ് ,ജി പ്രകാശ്, ശ്രീ മഹാദേവ ക്ഷേത്ര ഉപദശകസമിതി പ്രസിഡന്റ് പി.കെ രാജന്‍ ,ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബെന്നി ഫിലിപ് , കാവ്യവേദി ചെയര്‍മാന്‍ പി പി നാരായണന്‍, ഡാറ്റ സംസ്ഥാന സെക്രട്ടറി പി എ മായിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എന്‍. പി സുകുമാരന്‍ സ്വാഗതം പറഞ്ഞു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ സിറിള്‍ ജി നരിക്കുഴി ആമുഖ പ്രസംഗം നടത്തി. വര്‍ക്കിംഗ് ചെയര്‍മാന്‍ ടി.പി. മോഹന്‍ദാസ് അനുസ്മരണ പ്രമേയവും ഓര്‍മ്മയിലെ എസ് പി എന്ന പ്രബന്ധം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പ്രസിഡന്റ് എന്‍. അരവിന്ദാക്ഷന്‍ നായരും അവതരിപ്പിച്ചു. ട്രസ്റ്റ് സെക്രട്ടറി ജി ജഗദീഷ് സ്വാമിയാശാന്‍ നന്ദിയര്‍പ്പിച്ചു.
0 Comments