ഏറ്റുമാനൂരില്‍10 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഏറ്റുമാനൂര്‍ നഗരസഭ പരിധിയിലെ വള്ളിക്കാട്, ക്ലാമറ്റം, മഴുവനാംകുന്ന്, പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. നഗരസഭയും ആരോഗ്യവകുപ്പും രംഗത്ത് വന്നത് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു. നായയുടെ കടിയേറ്റവരില്‍ 4 വയസ്സു മാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടിയും, ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. കടിയേറ്റവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയും പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും ചെയ്തു. അക്രമകാരിയായ തെരുവ് നായയെ ചത്ത നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ നായയുടെ ശരീരം തിരുവല്ലയിലെ ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ: രശ്മി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം ജീവനക്കാര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ നായയുടെ ആക്രമണമുണ്ടായ പ്രദേശത്ത് വിവരശേഖരണം നടത്തി. ഡോ: രശ്മി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ടീം നായയുടെ കടിയേറ്റവരെ വീടുകള്‍ സന്ദര്‍ശിച്ച് ആശങ്കകള്‍ അകറ്റുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി. വള്ളിക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് വാര്‍ഡ് കൗണ്‍സിലര്‍ ബീന ഷാജിയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം വിളിച്ചുചേര്‍ക്കുകയും ബോധവല്‍ക്കരണ ക്ലാസ് എടുക്കുകയും കൗണ്‍സിലര്‍മാര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.
നഗരസഭ പരിധിയിലെ പത്തോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റ സംഭവത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ഏകാരോഗ്യ പദ്ധതി പ്രകാരമുള്ള ഇന്റര്‍ സെക്ടറല്‍ കോ- ഓര്‍ഡിനേഷന്‍ മീറ്റിംഗ് നടന്നു. നഗരസഭയിലെ 3, 4, 5 വാര്‍ഡുകളില്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കാവ ടീം മുഖേന പ്രതിരോധ കുത്തിവെപ്പുകള്‍ നല്കുവാന് തീരുമാനിച്ചു. എബിസി പ്രോഗ്രാം നടപ്പിലാക്കാനുള്ള പദ്ധതിയും നഗരസഭ തയ്യാറാക്കി. നഗരസഭാ പരിധിയില്‍ എല്ലാ നായകള്‍ക്കും വാക്സിനേഷനും ലൈസന്‍സും ഉറപ്പുവരുത്തുവാന്‍ നടപടികള്‍ സ്വീകരിക്കും. . വാര്‍ഡ് തലത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി JHI, JPHN, MLSP അടങ്ങിയ ടീമിനെ ചുമതലപ്പെടുത്തി. രോഗികള്‍ക്ക് തുടര്‍ പരിചരണം ലഭ്യമാക്കുന്നതിനും വാക്സിനേഷന് നല്‍കുന്നതിനും ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍. സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
0 Comments