വലവൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വായനമാസാചരണം, വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവയുടെ ഉദ്ഘാടനം നടന്നു. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഡോക്ടര്‍ സിന്ധു മോള്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. അനശ്വരമായ അക്ഷരങ്ങള്‍ അറിവിന്റെ അഗ്‌നിയെ ആളിക്കത്തിക്കുന്ന കനലെന്നപോലെയാണ് ഓരോ നൈപുണിയും നമ്മുടെ ജീവിതത്തെ അര്‍ത്ഥവത്താക്കുന്നത്. അത്തരം നൈപുണികളെ വളര്‍ത്തുന്ന ക്രിയേറ്റീവ് കോര്‍ണര്‍ വലവൂര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകട്ടെ എന്നും അവര്‍ ആശംസിച്ചു.
ഡാരോണ്‍ ആന്റണി വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിടിഎ പ്രസിഡണ്ട് ബിന്നി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ രാജേഷന്‍ വഴി സ്വാഗതം ആശംസിച്ചു. ആറാം ക്ലാസ് വിദ്യാര്‍ത്ഥി അദ്വൈത് അമല്‍ സ്വയം രചിച്ച കവിത ആലപിച്ച് ശ്രദ്ധ നേടി. എസ്എംസി ചെയര്‍മാന്‍ രാമചന്ദ്രന്‍ കെ എസ്, അഖിലേഷ് സുനില്‍കുമാര്‍, ഡയോണ മരിയ ആന്റണി, എംപിടിഎ പ്രസിഡന്റ് രജി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments