പാലാ സെന്റ് തോമസ് ഓട്ടോണോമസ് കോളേജില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ വായനാദിന ആചരണത്തോടെ വായനവാരാഘോഷത്തിന് തുടക്കം കുറിച്ചു. പ്രസിദ്ധ എഴുത്തുകാരന്‍ വിനായക് നിര്‍മ്മല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 'കിതാബ്' എന്ന ബുക്ക് ഡൊണേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം സമ്മേളനത്തില്‍ നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജെയിംസ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കോളേജ് ലൈബ്രേറിയന്‍ ഫാ. ജുബിന്‍ വാഴക്കാപ്പാറ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. പ്രിന്‍സി ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.


.webp)


0 Comments