പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് 75 വയസ്സു പൂര്‍ത്തിയായ വയോജനങ്ങളെ ആദരിച്ചു. രൂപതയുടെ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയും ആത്മീയ, വിദ്യാഭ്യാസ മേഖലകളിലെ രൂപതയുടെ ശുശ്രൂഷകളില്‍ പങ്കെടുത്ത് നേട്ടം കൈവരിച്ചവരുമായ നൂറുകണക്കിന് വയോജനങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. പാലാ ളാലം പഴയ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിച്ചു. ളാലം പഴയപള്ളി വികാരി ഫാ.ജോസഫ് തടത്തില്‍, പിതൃവേദി രൂപത പ്രസിഡന്റ് ജോസ് തോമസ് മുത്തനാട്ട്, മാതൃവേദി രൂപത പ്രസിഡന്റ് ഷേര്‍ലി ചെറിയാന്‍, മഠത്തിപ്പറമ്പില്‍, പി.സി.ജോര്‍ജ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ.ജോസഫ് നരിതൂക്കില്‍ സ്വാഗതവും പ്രോലൈഫ് രൂപത പ്രസിഡന്റ് മാത്യു എം കുര്യാക്കോസ് കൃതജ്ഞതയും പറഞ്ഞു.. പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ കീഴിലുള്ള പിതൃവേദി, മാതൃവേദി, പ്രോലൈഫ് സംഘടനകള്‍ നേതൃത്വം നല്‍കി.





0 Comments