ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ യോഗാദിനം ആചരിച്ചു. യോഗത്തില്‍ കുടുംബരോഗ്യ കേന്ദ്രം അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രശ്മി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ സ്‌കൂള്‍ ഓഫ് മോക്ഷയിലെ യോഗ ട്രെയിനര്‍ സുജാത എം. ബി ദിവസവും യോഗ ചെയ്യുന്നതിന്റെ ഗുണങ്ങളെപ്പറ്റി വിശദീകരിക്കുകയും തുടര്‍ന്ന് യോഗ ക്ലാസ്സ് എടുക്കുകയും ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മറൈന്‍ ബിന്ദു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, രാജീവ് എസ്. ആര്‍ എന്നിവര്‍ സംസാരിച്ചു. ക്ലാസ്സില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാര്‍, MLSP നഴ്‌സുമാര്‍, RBSK നേഴ്‌സ്, ഫാര്‍മസിസ്റ്റ്, സ്റ്റാഫ് നേഴ്‌സ്, ഓഫീസ് സ്റ്റാഫ്, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കുചേര്‍ന്നു. വരും ദിവസങ്ങളില്‍ ഏറ്റുമാനൂര്‍ നഗരസഭയുടെ കീഴിലുള്ള എല്ലാ വാര്‍ഡുകളിലും കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള എട്ടു ഉപ കേന്ദ്രങ്ങളിലും യോഗ പരിശീലനവും ബോധവല്‍ക്കരണവും സംഘടിപ്പിക്കുമെന്നും ഡോ. രശ്മി രാമചന്ദ്രന്‍ അറിയിച്ചു.





0 Comments