പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആദിത്യാ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ കുടുംബ സംഗമം, ആദിത്യോത്സവം 2025, പാലാ വെള്ളാപ്പാട് ക്ഷേത്രാങ്കണത്തില്‍ നടന്നു. തീര്‍ത്ഥാടന , വിനോദ യാത്രാ മേഖലകളില്‍ സജീവമായ ആദിത്യാ ട്രാവല്‍സിനൊപ്പം യാത്രയില്‍ പങ്കെടുക്കുന്നവരും യാത്രയെ സ്‌നേഹിക്കുന്നവരുടെയും ഒത്തു ചേരലാണ് നടന്നത്.ആദിത്യാ യാത്രാ സംഘത്തിലെ ഏറ്റവും പ്രായം കൂടിയ അംഗം ഭാര്‍ഗ്ഗവി അന്തര്‍ജനം സംഗമം ഉദ്ഘാടനം ചെയ്തു. Adv Kr ശ്രീനിവാസന്‍ അദ്ധ്യക്ഷനായിരുന്നു.
ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ജി മാത്യു ലോഗോ പ്രകാശനം നിര്‍വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം മെമ്പര്‍ മനോജ് B നായര്‍ , Adv രാജേഷ് പല്ലാട്ട്, പ്രശസ്ത കവയിത്രി അനഘ ജെ കോലത്ത്, ഡോ പി.വി വിശ്വനാഥന്‍ നമ്പൂതിരി, ബിജു കൊല്ലപ്പള്ളി, സിബി മേവിട തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. യാത്രാ അനുഭവങ്ങള്‍ പങ്കുവച്ചും കലാപരിപാടികളുമായി ആദിത്യോത്സവം കൗതുകകാഴ്ചയൊരുക്കി.
0 Comments