ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപര നാമധേയത്തില്‍ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍ നിര്യാതനായിട്ട് ജൂലൈ 5 ന് 31 വര്‍ഷം പൂര്‍ത്തിയാകുന്നു. ബഷീറിന്റെ സഹോദരിയുടെ മകളും വിഖ്യാതമായ പാത്തുമ്മയുടെ ആട്-ലെ കഥാപാത്രവുമായ ഖദീജക്ക് മറക്കാനാവാത്ത ഒരുപിടി ഓര്‍മ്മകളാണ് അദ്ദേഹത്തെ കുറിച്ചുള്ളത്. വൈക്കം മുഹമ്മദ് ബഷീര്‍ രഹസ്യമായി കമ്മല്‍ വാങ്ങിച്ച് നല്‍കിയതും മറ്റാരും അറിയരുത് എന്ന് രഹസ്യമായി പറഞ്ഞതും ഖദീജ ഓര്‍ത്തെടുക്കുന്നു
. അന്ന് തനിക്ക് നാല് വയസായിരുന്നു പ്രായമെന്നും സഹോദരങ്ങളില്‍ ഉമ്മ പാത്തുമ്മയോടും തന്നോടുമായിരുന്നു മാമാക്ക് ഏറെ വാല്‍സല്യമെന്നും ഖദീജ പറയുന്നു..
ബഷീറിനെ കാണാന്‍ വലിയ സാഹിത്യകാരന്മാരും സാധാരണക്കാരുമൊക്കെ ദൂരെ ദിക്കുകളില്‍ നിന്നും വരുമായിരുന്നു. വീട്ടിലേക്ക് ആര് വന്ന് കയറിയാലും മാമാ അവരോട് ആദ്യം ചോദിച്ചിരുന്നത് ഭക്ഷണം കഴിച്ചോ എന്നായിരുന്നുവെന്ന് ഖദീജ് പറയുന്നു. ഇമ്മിണി ബല്യ ഒന്നിന്റെ നാട്ടിലേക്ക് എന്ന് പേരിട്ട് വായനോത്സവത്തിനും ബഷീര്‍ അനുസ്മരണത്തിനുമായി തലയോലപ്പറമ്പിലെ തന്റെ വീട്ടിലെത്തിയ പാലാ സഫലം 55 പ്ലസ്സിലെ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ബഷീര്‍ കഥാപാത്രങ്ങളുടെ വേഷം കെട്ടി വന്ന എറണാകുളം ദാറുല്‍ ഉലൂം എച്ച്എസ്എസ്. എല്‍.പി സ്‌കൂളിലെ കുരുന്നുകളും മുതിര്‍ന്നവര്‍ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തു. ബഷീര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന പഴയ ഗാനങ്ങളും ഗസലുകളും എല്ലാവരും ചേര്‍ന്ന് ഏറ്റ് പാടി. രവി പാലാ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ചാക്കോ സി പൊരിയത്ത് ഉദ്ഘാടനം ചെയ്തു. സഫലം സെക്രട്ടറി വി.എം.അബ്ദുള്ള ഖാന്‍, സഫലം മാഗസിന്‍ എഡിറ്റര്‍ രവി പുലിയന്നൂര്‍, പി.എസ്.മധുസൂദനന്‍, ജോണി പ്ലാത്തോട്ടം, ഉഷാ ശശിധരന്‍, ഡോ.ഗ്ലോറി മാത്യു, ബാലകൃഷ്ണന്‍ നായര്‍, സജിത് ഇബ്രാഹിം, ജസീര്‍ തലയോലപ്പറമ്പ്, നൗഫിയ ജസീര്‍ എന്നിവര്‍ പ്രസംഗിച്ചു. ബഷീര്‍ കഥാപാത്രങ്ങളായ ഖദീജ, സെയ്ദ് മുഹമ്മദ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
0 Comments