Breaking...

9/recent/ticker-posts

Header Ads Widget

കേരള തീരത്ത് കാലവര്‍ഷക്കാറ്റ് 80 കിലോമീറ്റര്‍ വരെ വേഗത കൈവരിച്ചതായി കാലാവസ്ഥാ വകുപ്പ്



കേരള തീരത്ത് കാലവര്‍ഷക്കാറ്റ് 80 കിലോമീറ്റര്‍ വരെ വേഗത കൈവരിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗുജറാത്ത്  മുതല്‍ വടക്കന്‍ കേരളതീരം വരെ ന്യൂനമര്‍ദ്ദ പാത്തിയും ഛത്തീസ് ഗഡിനും ജാര്‍ഖണ്ഡിനും മുകളിലായി തീവ്ര ന്യൂന മര്‍ദ്ദവും രൂപപ്പെട്ടിട്ടുണ്ട്. 

അടുത്ത 5 ദിവസം കനത്ത മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ശക്തമായ കാറ്റിനും മഴയ്ക്കുമുള്ള സാധ്യതയാണുള്ളത്. രാത്രി കാലങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലകളില്‍ മഴയും കാറ്റും ശക്തിപ്പെടാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. വടക്കന്‍ ജില്ലകളില്‍ മഴ ശക്തിപ്പെടും.

Post a Comment

0 Comments