Breaking...

9/recent/ticker-posts

Header Ads Widget

DDRC Agilus ന്റെ പുതിയ ശാഖ കുറുപ്പന്തറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു



കേരളത്തിലെ ഏറ്റവും വലിയ ലബോറട്ടറി ശൃംഖലയായ DDRC Agilus ന്റെ പുതിയ ശാഖ കുറുപ്പന്തറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.   മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍ അധ്യക്ഷയായിരുന്നു. 

വാര്‍ഡ് മെമ്പര്‍ ടോമി കാറുകളും, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ജോണ്‍ പോള്‍, ഡിഡിആര്‍സി അജിലസ് ലാബ് സോണല്‍ മാനേജര്‍ ജോസ് എബ്രഹാം, അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളത്തില്‍ ഉടനീളം 380ലധികം സെന്ററുകളിലുള്ള ലാബുകളിലൂടെ ജനങ്ങള്‍ക്ക്  കൃത്യതയോടെ രോഗപരിശോധന സംവിധാനം DDRC ലഭ്യമാക്കുന്നു. ലാബ് സേവനം 365 ദിവസവും ലഭ്യമാണെന്നും  വീടുകളിലെത്തി സാമ്പിള്‍ കളക്ട് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ലാബ് അധികൃതര്‍പറഞ്ഞു.

Post a Comment

0 Comments