ഭരണഘടന ഉറപ്പുതരുന്ന മതസ്വാതന്ത്ര്യവും മനുഷ്യാവകാശവും ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ റവ ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍. ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ രണ്ട് കത്തോലിക്ക സന്യാസിനികളെ മനുഷ്യാവകാശത്തിന്റെ സകല സീമകളും ലംഘിച്ചു കൊണ്ട് നിയമ വിരുദ്ധമായി ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കത്തോലിക്ക കോണ്‍ഗ്രസ് പാലായില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ വിരുദ്ധവും മതേതരത്വത്തിനും മത സ്വാതന്ത്ര്യത്തിനും എതിരായതും ന്യൂനപക്ഷ വിരുദ്ധവുമായ ഛത്തീസ്ഖഡ് പോലീസിന്റെ ഈ നടപടി ജനാധിപത്യ ഭാരതത്തിന് അപമാനമാണ്.
ഇത്തരം ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള നടപടികള്‍ ഉണ്ടാകണം. രൂപതാ പ്രസിഡന്റ് ഇമ്മാനുവേല്‍ പ്രതിഷേധ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. ഹെഡ് പോസ്റ്റ് ഓഫീസ്പടിക്കലെ ധര്‍ണയില്‍ ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, പാലാ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍, ആന്‍സമ്മ സാബു, ജോയി കണിപ്പറമ്പില്‍, ജോണ്‍സണ്‍ ചെറുവള്ളി, ടോമി കണ്ണീറ്റുമാലില്‍, ബെന്നി കിണറ്റുകര, രാജേഷ് പാറയില്‍, ക്ലിന്റ് അരീപ്ലാക്കല്‍,ജോസഫ് ചീനോത്തുപറമ്പില്‍, ബേബിച്ചന്‍ അഴിയാത്ത്, ജോയി ചന്ദ്രന്‍കുന്നേല്‍, ജോര്‍ജ് തൊടുവിനാല്‍, ബെല്ലാ സിബി, ലൈസമ്മ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു





0 Comments