പാലാ പൊന്‍കുന്നം റോഡില്‍ പന്ത്രണ്ടാം മൈല്‍ ബൈപാസ് ജംഗ്ഷനില്‍ ഓട്ടോറിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു. പൈക ഭാഗത്ത് നിന്നും പാലായിലേക്ക് പോയ ഓട്ടോയും പാലായില്‍ നിന്നും ബൈപ്പാസിലേക്ക് തിരിഞ്ഞ ഓട്ടോയും തമ്മിലാണ് കുട്ടിയിടിച്ചത് .
ഇടിയുടെ ആഘാതത്തില്‍ പാലാ ഭാഗത്തേയ്ക്ക് പോയ ഓട്ടോ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചു. ഓട്ടോ ഡ്രൈവര്‍ കുറ്റില്ലം സ്വദേശി അനില്‍കുമാര്‍ ന് കാലിനും മുഖത്തും പരിക്കേറ്റു. ഡ്രൈവറെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. ബൈപ്പാസിലേക്ക് ഓട്ടോ തിരിയുന്നതിനിടയില്‍ എതിരെ വന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവിംഗിലെ അശ്രദ്ധ മൂലം ഇവിടെ അപകടങ്ങള്‍ ഉണ്ടാകുന്നതായി പരാതികള്‍ ഉയരുന്നു.
0 Comments