സംസ്ഥാനത്ത് നിത്യോപയോഗ സാധങ്ങളുടെ രൂക്ഷമായ വില വര്‍ധനക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പാലാ മണ്ഡലത്തിലെ വിവിധ പഞ്ചായത്തു കേന്ദ്രങ്ങളില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടന്നു. കൊഴുവനാലില്‍ നടന്ന പ്രതിഷേധ സമരം ബിജെപി സംസ്ഥാന വക്താവ് Adv S ജയസൂര്യനും, രാമപുരത്ത് ബിജെപി ഇടുക്കി ജില്ലാ പ്രഭാരി Adv N K നാരായണന്‍ നമ്പൂതിരിയും, മുത്തോലിയില്‍ ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ N K ശശികുമാറും, കടനാട് ബിജെപി ജില്ലാ സെക്രട്ടറി സുദീപ് നാരായണനും, കരൂര്‍ പഞ്ചായത്തില്‍ Adv G അനീഷും ഉദ്ഘാടനം ചെയ്തു.
ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.ആര്‍ മുരളീധരന്‍ നീലൂര്‍, ദീപു മേതിരി, മണ്ഡലം ഭാരവാഹികളായ ബിജുകുമാര്‍, ഹരികുമാര്‍ പടിഞ്ഞാറ്റിന്‍കര, വാര്‍ഡ് മെമ്പര്‍മാരായ സ്മിത കൊഴുവനാല്‍, ഗിരിജ ജയന്‍ കരൂര്‍, മിനി അനില്‍കുമാര്‍, സുരേഷ് ബി ഏഴാച്ചേരി, ജയന്‍ കരുണാകരന്‍, കെ.കെ രാജന്‍, സുരേഷ് കുമാര്‍ കൊഴുവനാല്‍, ജോഷി അഗസ്റ്റിന്‍ വരികില്‍, ജയകുമാര്‍ വലവൂര്‍, പ്രദീപ്കുമാര്‍ കെ.സി മുത്തോലി, പയസ് ജോസഫ് രാമപുരം, രാജേഷ്‌കുമാര്‍ മേവട, രാജേഷ് നാഗത്തിങ്കല്‍, അനില്‍രാജ് അന്തിനാട്, സുരേഷ്‌കുമാര്‍ മുത്തോലി, റെജി നാരായണന്‍ നീലൂര്‍, ജയകൃഷ്ണന്‍ രാമപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments