ബിന്ദു എന്ന വീട്ടമ്മയുടെ കുടുംബത്തെ അനാഥമാക്കിയതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് ജെബി മേത്തര്‍ എം.പി. മെഡിക്കല്‍ കോളേജില്‍ അപകടസ്ഥലത്തെത്തിയ മന്ത്രിമാര്‍ സര്‍ക്കാരിന് വീഴ്ചയില്ല, കെട്ടിടത്തില്‍ ആരുമില്ല എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയിലായിരുന്നു. വിലപ്പെട്ട രണ്ടര മണിക്കൂര്‍ ബിന്ദു മണ്ണിനടിയില്‍ അകപ്പെടാന്‍ കാരണം മന്ത്രിമാരായ വീണ ജോര്‍ജും, വാസവനും മാത്രമാണ്.
തൊട്ടടുത്തുണ്ടായിരുന്ന മുഖ്യമന്ത്രി മെഡിക്കല്‍ കോളേജിലേക്കെത്താന്‍ ആറ് മണിക്കൂര്‍ വേണ്ടിവന്നു. എന്നിട്ടും ആറ് മിനിറ്റ് പോലും അവിടെ ചെലവഴിക്കാനോ അപകടസ്ഥലമോ കുടുംബത്തെയോ സന്ദര്‍ശിക്കാനോ മുഖ്യമന്ത്രിക്ക് സമയമില്ലായിരുന്നു. നിലമ്പൂരില്‍ കേട്ടത് ഈ സര്‍ക്കാരിന്റെ മരണമണിയാണെന്നും ജെബി മേത്തര്‍ എം.പി പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ മഹിളാ സാഹസ് യാത്രയ്ക്ക് മരങ്ങാട്ടുപിള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. കെപിസിസി അംഗം ജാന്‍സ് കുന്നപ്പള്ളി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആന്‍സമ്മ സാബു അധ്യക്ഷത വഹിച്ചു. മാര്‍ട്ടിന്‍ പന്നിക്കോട്ട്, മിനി ശശി, പ്രസീദ സജീവ്, ബെറ്റി ടോജോ, ബിന്ദു സന്തോഷ്‌കുമാര്‍, വിജയമ്മ ബാബു, ടി.പി ഗംഗാദേവി, അഡ്വ ജോര്‍ജ് പയസ്, കെ.വി മാത്യു, ജോസ് ജോസഫ് പി, ആഷിന്‍ അനില്‍ മേലേടം, സിബു മാണി, ജോസ് പാറയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments