പാലാ നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മുഴുവന്‍ തെരുവു നായ്ക്കള്‍ക്കും പേ വിഷബാധക്കെതിരെ കുത്തിവെയ്പ് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. നഗരസഭയുടെയും മൃഗാശുപത്രിയുടെയും നേതൃത്വത്തിലാണ് വാക്‌സിനേഷന്‍ നടത്തുന്നത്.
ഡോഗ് ക്യാച്ചേഴ്‌സിന്റെ സഹായത്തോടെ തെരുവ് നായ്ക്കളെ കണ്ടെത്തി പിടികൂടി വാക്‌സിനേഷന്‍ നല്‍കുന്ന പരിപാടിയാണ് ആരംഭിച്ചിരിക്കുന്നത്. ചെയര്‍മാന്‍ തോമസ് പീറ്റര്‍ ,വൈസ് ചെയര്‍മാന്‍ ബിജി ജോജോ , വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് , മുന്‍ ചെയര്‍മാന്‍മാരായ ഷാജു തുരുത്തന്‍, ജോസിന്‍ ബിനോ, വെറ്റിനറി ഡോക്ടര്‍ ജോജി മാത്യു, ഹെല്‍ത്ത് വിഭാഗം മേധാവി ആറ്റ്‌ലി പി ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തെരുവുനായ്ക്കളെ കൊല്ലുന്നതിനോ, കൂട്ടിലാക്കുന്നതിനോ നിയമം അനുവദിക്കുന്നില്ലെന്നും പേ വിഷബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമം തുടരുമെന്നും നഗരസഭയില്‍ അടുത്തതായി എബിസി പ്രോഗ്രാമും വളര്‍ത്തു നായ്ക്കള്‍ക്ക് ഉള്ള വാക്‌സിനേഷനും നടത്തുമെന്നും ചെയര്‍മാന്‍ അറിയിച്ചു.





0 Comments