ഏറ്റുമാനൂര്‍ നഗര മധ്യത്തില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കോമ്പൗണ്ടിലെ അപകട ഭീഷണി ഉയര്‍ത്തുന്ന പാഴ്മരങ്ങള്‍ വെട്ടി നീക്കുവാന്‍ അടിയന്തര നടപടി അധികൃതര്‍ സ്വീകരിച്ചു. പാഴ്മരങ്ങള്‍ വളര്‍ന്ന് സ്‌കൂളിന്റെ ചുറ്റുമതില്‍ അടക്കം മറിഞ്ഞുവീഴുന്ന സ്ഥിതിയിലായ വാര്‍ത്ത കഴിഞ്ഞ ദിവസം സ്റ്റാര്‍ വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപകടാവസ്ഥയിലായ മരങ്ങള്‍ വെട്ടി നീക്കുവാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് നഗരസഭ അധികൃതര്‍ കളക്ടര്‍ അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
ഒരു വര്‍ഷത്തിലധികമായും നടപടി ഇല്ലാതിരുന്ന പ്രശ്‌നത്തിനാണ് പരിഹാരമാവുന്നത് . കഴിഞ്ഞ ദിവസം സ്‌കൂള്‍ വിദ്യാര്‍ത്ഥി വൈദ്യുതാഘാതം ഏറ്റ് സ്‌കൂള്‍ കോമ്പൗണ്ടില്‍ മരണപ്പെട്ട സംഭവം ഉയര്‍ത്തിയ ജനകീയ പ്രതിഷേധവും സുരക്ഷാപ്രശ്‌നവും രക്ഷിതാക്കളില്‍ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഏറ്റുമാനൂര്‍ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ഡോക്ടര്‍ എസ് ബീന വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പെടുത്തി മരങ്ങള്‍ വെട്ടി നീക്കുവാന്‍ അനുമതി നേടുകയുണ്ടായത്.





0 Comments