അന്തീനാട് റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം നടത്തി. കരൂര്‍ പഞ്ചായത്തിന്റെയും കുടക്കച്ചിറ ഹോമിയോ ആശുപത്രയുടെയും സഹകരണത്തൊടെയാണ് അന്തീനാട് മാന്തോട്ടത്തില്‍ ബില്‍ഡിംഗ്‌സില്‍ പ്രതിരോധ മരുന്നു വിതരണവും സെമിനാറും നടത്തിയത്. കുടക്കച്ചിറ ഹോമിയോ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിന്‍സി കുര്യാക്കോസ് ബോധവത്കരണ ക്ലാസ് നയിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് VT, ശാന്താ ഗോപിനാഥ്, Ak രാമനാഥ് പിള്ള, തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments