Breaking...

9/recent/ticker-posts

Header Ads Widget

ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സുരേഷ് ഗോപി സ്‌റ്റൈല്‍ പാലായിലും.



ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സുരേഷ് ഗോപി സ്‌റ്റൈല്‍ പാലായിലും. ഒറ്റക്കൊമ്പന്‍ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പാലാ പോളി ടെക്‌നിക്കിലെ വൈദ്യുതി പോസ്റ്റിന്റെ ദുരവസ്ഥ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പെട്ടത്. ദ്രവിച്ച് അപകടാവസ്ഥയിലായ ഡ്യുവല്‍ ലെഗ് ഇലക്ടിക് പോസ്റ്റ് വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫിനും അപകട ഭീഷണിയായിരുന്നു.   ഇലക്ടിക് പോസ്റ്റിന്റെ അപകടാവസ്ഥയെക്കുറിച്ച് സുരേഷ് ഗോപി പ്രിന്‍സിപ്പലിനോട് സംസാരിച്ചപ്പോള്‍ KSEB യില്‍ അറിയിച്ചിട്ടുണ്ടെന്നും രണ്ടാഴ്ചയ്ക്കകം നന്നാക്കാമെന്ന് KSEB അധികൃതര്‍ അറിയിച്ചതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.


 കനത്ത മഴക്കാലത്ത് രണ്ടാഴ്ച കൂടി ഇങ്ങനെ നിന്നാല്‍ സ്ഥിതി ഗുരുതരമാകുമെന്ന് മനസ്സിലാക്കിയ സുരേഷ് ഗോപി ഉടന്‍ തന്നെ വൈദ്യുതി മന്ത്രിയെയും KSEB ചെയര്‍മാനെയും നേരിട്ട് വിളിച്ച് അപകടാവസ്ഥയെക്കറിച്ച് സംസാരിച്ചു. വൈദ്യുതി മന്ത്രി Kകൃഷ്ണന്‍കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരം KSEB അധികൃതര്‍ സ്ഥലത്തെത്തി  പ്രശ്‌നപരിഹാരത്തിന് അടിയന്തിര നടപടികള്‍ സ്വീകരിച്ചു. വ്യാഴാഴ്ചയാണ് പൊളിടെക്‌നിക്കില്‍ ഷൂട്ടിങ്ങിനെത്തിയ കേന്ദ്രമന്ത്രി വൈദ്യുതി മന്തിയെ വിളിച്ചത്. പിന്നെ എല്ലാം വേഗത്തിലായിരുന്നു. ശനിയാഴ്ച തന്നെ പോസ്റ്റും സാമഗ്രികളുമെത്തി ഞായറാഴ്ച പണികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. സിനിമാസ്‌റ്റൈലില്‍ പ്രശ്‌നപരിഹാരമുണ്ടായപ്പോള്‍ എസ്റ്റിമേറ്റും ടെന്‍ഡറുമൊന്നുമില്ലാതെ കാര്യങ്ങള്‍ ത്വരിത ഗതിയില്‍ നടപ്പായി. KSEB അധികൃതര്‍ ബിജു പുളിക്കക്കണ്ടത്തെ വിളിച്ച് പ്രവര്‍ത്തന പുരോഗതി അറിയിച്ചു. ഇതേത്തുടര്‍ന്ന് പണികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും കേന്ദ്രമന്ത്രിക്ക് അയച്ച് കൊടുത്തതായി ബിജു പുളിക്കക്കണ്ടം പറഞ്ഞു. കഴിഞ്ഞ ദിവസം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവം  ഇത്തരത്തിലുള്ള ക്വിക് ആക്ഷന്‍ ഇല്ലാതെ പോയതു കൊണ്ടാണെന്നതും ശ്രദ്ധേയമാണ്.  കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആവശ്യപ്രകാരം വൈദുതി മന്ത്രി കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശിച്ചതനുസരിച്ച്  KSEB അധികൃതര്‍ വളരെ വേഗം പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഒറ്റക്കൊമ്പന്റെ ഷൂട്ടിംഗും സുരേഷ് ഗോപിയുടെ ക്വിക് ആക്ഷനും വൈദ്യുതി പോസ്റ്റ് തകരുമോ എന്ന പാലാ പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികളുടെ ആശങ്ക അകറ്റുകയായിരുന്നു.

Post a Comment

0 Comments