വനം മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രസ്താവന തള്ളി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി.മന്ത്രി എ.കെ.ശശീന്ദ്രന് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് ജോസ് K മാണി പറഞ്ഞു. കേരളത്തിലെ മലയോര ജനതയുടെ വികാരമാണ് പാര്‍ട്ടി ഉന്നയിച്ചത്. കേരളാ കോണ്‍ഗ്രസ് നിലപാടിനെ മന്ത്രിയുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കേണ്ടെന്നും ജോസ് കെ മാണി.ജനകീയ വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
0 Comments