അഴിമതിയുടെ കറപുരളാത്ത കരങ്ങളുമായി ജനകീയമായ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിത്വമായിരുന്നു വി.എസ് അച്യുതാനന്ദനെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. ഭരണ രംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും ഉറച്ച നിലപാടുകളാണ് വി.എസ് സ്വീകരിച്ചിരുന്നത്.
2008-2009 കാലഘട്ടത്തില്‍ വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്തു വകുപ്പമന്ത്രിയായി സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമാണെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. മുഖ്യമന്തിയെന്ന നിലയില്‍ ശക്തമായ തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കിയിരുന്ന വി.എസ് നാടിന്റെ വികസനത്തിനു വേണ്ടിയുള്ള സമീപനങ്ങളാണ് സ്വീകരിച്ചിരുന്നത്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി പല കാര്യങ്ങളും ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം മന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞപ്പോള്‍ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ അദ്ദേഹം നല്‍കിയ ശക്തമായ പിന്തുണയും മോന്‍സ് ജോസഫ് ഓര്‍മ്മിക്കുന്നു. രാഷ്ട്രീയ നിലപാടുകളില്‍ അടിയുറച്ചു നില്‍ക്കുമ്പോള്‍ത്തന്നെ രാഷ്ട്രീയത്തിനതീതമായി വീട്ടുവീഴ്ചാ മനോഭാവത്തോടെ പ്രവര്‍ത്തിക്കാന്‍ വി.എസ് അച്യുതാനന്ദന് കഴിഞ്ഞിരുന്നതായും മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.
0 Comments