Breaking...

9/recent/ticker-posts

Header Ads Widget

കന്യാസ്ത്രീകളെ കള്ള കേസില്‍ കുടുക്കി ജയിലില്‍ അടച്ച സംഭവം സംഘപരിവാര്‍ അജണ്ട- ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്



ബിജെപി ഭരിക്കുന്ന ഛത്തീസ്ഘട്ടില്‍ കന്യാസ്ത്രീകളെ കള്ള കേസില്‍ കുടുക്കി ജയിലില്‍ അടച്ച സംഭവം സംഘപരിവാര്‍ അജണ്ട തുറന്നുകാട്ടുന്ന സംഭവമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. ക്രൈസ്തവ മിഷനറി പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ബജറംഗദള്‍ പോലുള്ള സംഘടനകള്‍ കേരളത്തിന് പുറത്ത് കന്യാസ്ത്രീകളെ പോലും കള്ളക്കേസില്‍ കുടുക്കുകയാണ്.


ഭരണഘടനാ മൂല്യങ്ങളും മതസ്വാതന്ത്ര്യവും കാറ്റില്‍പറത്തുന്ന നടപടിയാണിത്. രാജ്യത്തിന്റെ ഭരണഘടന എല്ലാവര്‍ക്കും തുല്യതയോടു കൂടി ജീവിക്കാനുള്ള അവകാശം നല്‍കുന്നുണ്ട്.  രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തികഞ്ഞ വര്‍ഗീയ അജണ്ടയോടുകൂടി ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കി തങ്ങളുടെ വരുതിയിലാക്കി മതരാഷ്ട്രം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.  ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആശയങ്ങള്‍  സന്നിവേശിപ്പിച്ച് രാജ്യത്തെ മതേതര--ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കാനുള്ള നീക്കം നടത്തിക്കൊണ്ടിരിക്കുകയാണ്. ഗുജറാത്ത് വംശഹത്യയിലൂടെ ഭീതി വിതച്ച് അധികാരം പിടിച്ച ബിജെപി രാജ്യത്ത് ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിന് പുറത്ത് ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളോട് സംഘപരിവാര്‍ ശക്തികള്‍ നടപ്പാക്കുന്ന വര്‍ഗീയ അജണ്ടയുടെ  തുടര്‍ച്ചയാണ് ഛത്തീസ്ഘട്ടില്‍  കന്യാസ്ത്രീകളെ  അന്യായമായി അറസ്റ്റ്  ചെയ്ത് ജയിലില്‍ അടച്ച സംഭവവും. രാജ്യത്തിന്റെ ഭരണഘടന അട്ടിമറിക്കാന്‍ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ രാജ്യത്തെ മതേതരത്വം സംരക്ഷിക്കാനുള്ള പോരാട്ടന്റെ പോര്‍മുഖത്ത് ഡിവൈഎഫ്‌ഐ എക്കാലവും ഉണ്ടാകുമെന്നും സനോജ് പറഞ്ഞു.

Post a Comment

0 Comments