മാലിന്യമുക്തം നവകേരളം ക്യമ്പയിന്റെ ഭാഗമായി പൊതു ഇട ജനകീയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പാമ്പാടി ബ്ലോക്കില്‍ തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് തല പരിപാടിയുടെ ഭാഗമായി അരുവിക്കുഴി ടൂറിസ്റ്റ് കേന്ദ്രം വൃത്തിയാക്കി. ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് നിര്‍വ്വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രൊഫസര്‍ എം.കെ രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ജോയിന്റ് ബിഡിഒ ഷിനു ജോര്‍ജ്ജ് സ്വാഗതവും, ശുചിത്വമിഷന്‍ പാമ്പാടി ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര നന്ദിയും പറഞ്ഞു. ബ്ലോക്ക് മെമ്പര്‍മാരായ ബിജു തോമസ്, റ്റി.എം ജോര്‍ജ്ജ്, കൂരോപ്പട പഞ്ചായത്ത് മെമ്പര്‍ മോഹനന്‍ റ്റി.ജി, ബ്ലോക്ക് എച്ച്‌ഐസി ഓഫീസര്‍. ജയകുമാര്‍ പി.ആര്‍, നിര്‍മ്മല സെബാസ്റ്റന്‍, തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന മന്ത്രതല യോഗ തീരുമാനപ്രകാരം നവംബര്‍ ഒന്നുവരെ എല്ലാ മൂന്നാം ശനിയാഴ്ചകളിലുമാണ് തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങള്‍ പൊതു ഇടങ്ങളില്‍ ശുചീകരണം നടത്തുന്നത്.
0 Comments