സമത ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് വിതരണം നടത്തി. ഏറ്റുമാനൂര്‍ എസ്.എം.എസ്.എം ലൈബ്രറി ഹാളില്‍ നടന്ന അനുമോദന യോഗം സണ്ണി എം കപിക്കാട് ഉദ്ഘാടനം ചെയ്തു.
അനുമോദന യോഗത്തില്‍ സമത പ്രസിഡന്റ് കെ.സി ഐസക് അധ്യക്ഷനായിരുന്നു.ഏറ്റുമാനൂര്‍ നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിതാ ഷാജി, prof.എസ്. ജോസഫ്, സമത ട്രഷര്‍ അഡ്വക്കേറ്റ് എം.പി ജയപ്രകാശ്, കമ്മറ്റി അംഗം കെ.വി പുരുഷന്‍, സമത സെക്രട്ടറി സി.പി ദേവസ്യ എം.റ്റി സോമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments