Breaking...

9/recent/ticker-posts

Header Ads Widget

ലക്ഷങ്ങള്‍ ചിലവഴിച്ചു വാങ്ങിയ ട്രാക്ടര്‍ കം ട്രെയിലര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍.



മാലിന്യ നീക്കത്തിനായി  ലക്ഷങ്ങള്‍ ചിലവഴിച്ചു വാങ്ങിയ ട്രാക്ടര്‍ കം ട്രെയിലര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്നപ്പോള്‍ വാങ്ങിയ ട്രാക്ടര്‍ ഇപ്പോള്‍ സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ നഗരസഭയും പുറമ്പോക്കില്‍  ഉപേക്ഷിക്കുകയായിരുന്നു.

 ട്രാക്ടര്‍ ട്രെയിലര്‍ ഓടിക്കുന്നതിനുള്ള ചെലവുകളും ഡ്രൈവറുടെ ചിലവും ബാധ്യതയാകുന്നത് മുന്‍നിര്‍ത്തിയാണ് അന്നത്തെ ഗ്രാമപഞ്ചായത്ത് അധികൃതര്‍ ട്രാക്ടര്‍ ഏറ്റുമാനൂര്‍ സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തോട് ചേര്‍ന്ന് പുറമ്പോക്കില്‍ ഉപേക്ഷിച്ചത്. ട്രാക്ടര്‍ ട്രെയിലറിന്റെ ആര്‍സി ബുക്കും അനുബന്ധ രേഖകളും ബന്ധപ്പെട്ട ഓഫീസില്‍ ഇല്ലാതെ വന്നതാണ് വാഹനം ലേലം ചെയ്തു വില്‍ക്കുന്നതിന് തടസ്സമായത്. നിലവില്‍ നഗരസഭ ഭരണാധികാരികള്‍ക്കും ഈ ട്രാക്ടര്‍ ട്രെയിലറിനെ സംബന്ധിച്ച് യാതൊരു ധാരണയും ഇല്ലാതെ പോവുകയായിരുന്നു. ആയിരം കിലോമീറ്റര്‍ പോലും ഓടാത്ത ടയറുകളും പുത്തന്‍ മായാത്ത നിലയില്‍ ആയിരുന്ന ട്രാക്ടറും ട്രെയിലറും ഇന്ന് തുരുമ്പെടുത്ത് ജീര്‍ണ്ണാവസ്ഥയിലാണ്. ഒരു രൂപ  പോലും പ്രയോജനം ഇല്ലാതെ പൊതു മുതല്‍ നശിക്കുമ്പോഴും അധികൃതര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നില്ല.  ട്രാക്ടര്‍ കം ട്രെയിലര്‍ വാങ്ങിയവരും കൈകാര്യം ചെയ്തവരും ഉപേക്ഷിച്ചവരും അനാസ്ഥ കാട്ടിയവരും എല്ലാം ഒരുപോലെ കുറ്റക്കാരാണെന്നതോടൊപ്പം ഭരണ സംവിധാനത്തിലെ കൂട്ടുത്തരവാദിത്വമില്ലായ്മയും ഇത്തരം പ്രശന്ങ്ങള്‍ക്ക് കാരണമാകുകയാണ്.

Post a Comment

0 Comments