ഏറ്റുമാനൂര്‍ സെന്റിനിയല്‍ ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ ഇന്‍സ്റ്റലേഷനും സര്‍വ്വീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും നടന്നു. ക്ലബ്ബ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് മാത്തച്ചന്‍ പ്ലാത്തോട്ടം അധ്യക്ഷനായിരുന്നു. PMJF Lion ജേക്കബ്ബ് ജോസഫ് ഇന്‍സ്റ്റലേഷന്‍ ചടങ്ങുകള്‍ നിര്‍വ്വഹിച്ചു.
2025-26 വര്‍ഷത്തെ പ്രസിഡന്റായി ടോമി സെബാസ്റ്റ്യനും, സെക്രട്ടറിയായി വര്‍ഗീസ് പി.വി., ട്രഷററായി ജയിംസ് ലൂക്ക്, അഡ്മിനിസ്‌ട്രേറ്ററായി സിബി ജോര്‍ജ്ജ് എന്നിവര്‍ ചുമതല ഏറ്റു. വനിതാ ഫോറം കണ്‍വീനറായി മോളി ജോസഫിനെ നിയമിച്ചു. സര്‍വ്വീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം ചീഫ് ഗസ്റ്റ് നിര്‍വ്വഹിച്ചു. വനിതാ ഫോറം ഉദ്ഘാടനവും ക്ലബ്ബ് ഡയറക്ടറിയുടെ പ്രകാശനവും നടന്നു. റീജിനല്‍ ചെയര്‍പേഴ്‌സണ്‍ സാബു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സെബാസ്റ്റ്യന്‍ മാത്യു സ്വാഗതവും തോമസ് കെ.ജെ നന്ദിയുംപറഞ്ഞു.





0 Comments