കോട്ടയത്ത് ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഈരയില്‍ കടവ് ബൈപാസ് റോഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ പട്രോളിംഗില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട യുവാക്കളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 2 gm, ഹാഷിഷ് ഓയില്‍, ഒസിബി പേപ്പര്‍ എന്നിവ കണ്ടെടുത്തത്.
മൂലേടം വെടുകയില്‍ അര്‍ജുന്‍ വി,, തൊണ്ടില്‍ കരോട്ട് അനൂപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത് ആയത്. എറണാകുളത്ത് നിന്നാണ് ഇവര്‍ ഹാഷിഷ് എത്തിച്ചത്. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോജ് ടി.ജെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍ദേവ്, അജയ്, രാഹുല്‍ മനോഹര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ രജനി ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ അനസ് എന്നിവര്‍പങ്കെടുത്തു.





0 Comments