ഇന്‍ഷ്വറന്‍സ് കമ്പനിക്ക് 5468 രൂപ നല്‍കേണ്ടതിനു പകരം 54681 രൂപ നല്‍കിയ ബാങ്ക് പണം തിരികെ നല്‍കിയിട്ടും ഇന്‍ഷ്വറന്‍സ് കമ്പനിയോട് പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതായി പരാതി. കോട്ടയം സതേണ്‍ സ്റ്റോഴ്‌സ് ഉടമയാണ് വാഹനത്തിന്റെ ഇന്‍ഷ്വറന്‍സ് തുക ഓറിയന്റല്‍ ഇന്‍ഷ്യറന്‍സ് കമ്പനിയുടെ അക്കൗണ്ടില്‍ അടയ്ക്കുന്നതിനായി ചെക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നല്‍കിയത്. ബാങ്ക് 5468 നു പകരം 54681 രൂപ ഇന്‍ഷ്വറന്‍സ് കമ്പനിക്ക് കൈമാറി. തുകയിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ട ഇന്‍ഷ്വറന്‍സ് കമ്പനി ഇന്‍ഷ്വറന്‍സ് അഡൈ്വസറായ MP രമേഷ് കുമാറിനെ വിവരം അറിയിക്കുകയും അദ്ദേഹം പോളിസി ഉടമയുമായും ബാങ്കും ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇന്‍ഷ്വറന്‍സ് കമ്പനി കൂടുതലായി ലഭിച്ച തുക തിരികെ നല്‍കിയെങ്കിലും ബാങ്ക് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ അക്കൗണ്ട് ലീന്‍ ചെയ്യുകയായിരുന്നു. ഒരു മാസമായിട്ടും ലീന്‍ നീക്കം ചെയ്യാന്‍ നടപടി ഉണ്ടാകാതെ വന്നതിനെ തുടര്‍ന്ന് ലയണ്‍സ് PRO കൂടിയായ MP രമേഷ് കുമാര്‍ ബാങ്കിന്റെ ഉന്നത അധികാരികളുമായി ബന്ധപ്പെട്ട ശേഷമാണ് ലീന്‍ മാറ്റാന്‍ നടപടി ഉണ്ടായത്. ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവ് തിരിച്ചറിഞ്ഞ് പണം തിരികെ നല്‍കിയ ഇന്‍ഷ്വറന്‍സ് കമ്പനിയെയും ഇന്‍ഷ്വറന്‍സ് അഡൈ്വസറെയും ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ക്കെതിരെ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
0 Comments