പാലാ സഹൃദയ സമിതിയുടെ ആഭിമുഖ്യത്തില്‍ ബഷീര്‍ സ്മൃതി സംഗമം സംഘടിപ്പിച്ചു. ബഷീറിന്റെ കഥാപാത്രമായ സെയ്ദ് മുഹമ്മദ് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. ഭൂമി മലയാളത്തിലെ സര്‍വ്വചരാചരങ്ങളെയും ഒരു പോലെ സ്‌നേഹിച്ചിരുന്ന സുല്‍ത്താനായിരുന്നു ബഷീറെന്ന് സെയ്ദ് മുഹമ്മദ് പറഞ്ഞു.സമിതി പ്രസിഡന്റ് രവി പുലിയന്നൂര്‍ അദ്ധ്യക്ഷനായിരുന്നു. ബഷീര്‍ സ്മാരക സമിതി സെക്രട്ടറി പി.ജി.ഷാജിമോന്‍ മുഖ്യ പ്രഭാഷണം നടത്തി. വി.എം. അബ്ദുള്ളാഖാന്‍,ഡി. ശ്രീദേവി, സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, ചാക്കോ സി പൊരിയത്ത്, വിനയകുമാര്‍ മാനസ, ബാബുരാജ്, ഉഷാ ശശി, പി.എസ്. മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments