ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഉമ്മന്‍ ചാണ്ടി പുരസ്‌കാരത്തിന് കേരള സീനിയര്‍ സിറ്റിസണ്‍ ലീഡേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡണ്ടും ഏറ്റുമാനൂര്‍ വികസന സമിതി ചെയര്‍മാനുമായ ബി രാജീവ് അര്‍ഹനായി. പൊതുപ്രവര്‍ത്തന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെ മികവ് പരിഗണിച്ചാണ് അമ്പതിനായിരത്തി ഒന്ന് രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരത്തിനു രാജീവ് അര്‍ഹനായത്. ജൂലായ് 17ന് കോട്ടയത്തു നടക്കുന്ന ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനാചരണ ചടങ്ങില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ പുരസ്‌കാര സമര്‍പ്പണം നടത്തും.
0 Comments