കനത്ത കാറ്റില്‍ മരം ഒടിഞ്ഞു വീണ് വീട് തകര്‍ന്നു. കടപ്ലാമറ്റം പഞ്ചായത് 7-ാം വാര്‍ഡില്‍ മാറിടം പെരുമ്പടപ്പില്‍ മനുവിന്റെ വീടിനു മുകളിലേക്കാണ് വീടിന് സമീപത്തെ പുരയിടത്തില്‍ നിന്ന മാവ് കടിഞ്ഞു വീണത്.
ഷീറ്റു മേഞ്ഞ വീട് തകര്‍ന്ന് വീട്ടുപകരണങ്ങളും തകര്‍ന്ന നിലയിലാണ്. ഉച്ചയ്ക്ക് 2 മണിയോടെയാണ് കാറ്റ് വീശിയടിച്ചത്. വീട്ടിലുണ്ടയിരുന്ന മനുവും ഭാര്യയും കുഞ്ഞും പ്രായമായ മാതാപിതാക്കളും പുറത്തിറങ്ങി ഓടി രക്ഷപെടുകയായിരുന്നു. വീടിനു മുകളില്‍ വീണ മരം വെട്ടി നീക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അന്തിയുറങ്ങാന്‍ സ്ഥലമില്ലാത്ത അവസ്ഥയിലാണ് കുടുംബം. വാര്‍ഡ് മെമ്പര്‍ ബിന്‍സിയും സമീപവാസികളും സ്ഥലത്തെത്തിയെങ്കിലും മരം വെട്ടി നീക്കാന്‍ കഴിഞ്ഞിട്ടില്ല.





0 Comments