Breaking...

9/recent/ticker-posts

Header Ads Widget

പാലാ മരിയസദനത്തില്‍ ബോധവല്‍ക്കരണ ക്ലാസും, സ്‌നേഹവിരുന്നും



ലയണ്‍സ് 318 B യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസും, ഹംഗര്‍ റിലീഫ് പ്രോജെക്ടിന്റെ ഭാഗമായി സ്‌നേഹവിരുന്നും പാലാ മരിയസദനത്തില്‍ നടത്തി. പരിപാടിയുടെ ഉദ്ഘാടനം മാണി c കാപ്പന്‍ MLA നിര്‍വഹിച്ചു. 
അരുവിത്തുറ ലയണ്‍സ് ക്ലബ് പ്രസിഡന്റ് മനേഷ് ജോസ് കല്ലറക്കല്‍ അധ്യക്ഷനായിരുന്നു. ലയണ്‍സ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ്, ക്ലബ് ട്രഷറര്‍ സ്റ്റാന്‍ലി തട്ടാംപറമ്പില്‍, ബിജു പി.ബി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫിനെ ആദരിച്ചു. പ്രമുഖ സൈക്കോളജിസ്റ്റ് ഷാജിമോന്‍ മാത്യു ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി.

Post a Comment

0 Comments