കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു. കാണക്കാരി അമ്പലപ്പടിക്ക് സമീപം കനാല്‍ റോഡിലൂടെ പ്രദേശവാസിയായ യുവാവ് ഓടിച്ച കാറാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കനാലിലേക്ക് മറിഞ്ഞത്..
അപകടത്തില്‍പ്പെട്ട യുവാവിനെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടം നടന്ന സ്ഥലവും കനാലും പാതയോരവും കാട് പിടിച്ച നിലയില്‍ ആണ്. വിജനമായ പ്രദേശത്ത് കാര്‍ മറിഞ്ഞത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കനാലും കനാല്‍ റോഡും വൃത്തിയാക്കണമെന്ന് ആവശ്യം. അധികൃതരുടെ മുന്നില്‍ പലവട്ടം ഉന്നയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആക്ഷേപം ഉന്നയിച്ചു.
0 Comments