ജൂലൈ 9ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം സംയുക്ത സമരസമിതിയുടെ കണ്‍വന്‍ഷന്‍ കിടങ്ങൂരില്‍ നടന്നു. AITUC മണ്ഡലം പ്രസിഡന്റ് അഡ്വ: പി.ആര്‍ തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. KTUC ജില്ലാ വൈസ് പ്രസിഡന്റ് പി.കെ രാജു അധ്യക്ഷത വഹിച്ചു. CITU ഏരിയ പ്രസിഡന്റ് ചന്ദ്രാജി വി.സി, NLC ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ നാണപ്പന്‍ ,CITU കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ രാജേഷ് കെ. ആര്‍, KTUC ജില്ലാ സെക്രട്ടറി ഷാജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments