മുണ്ടുപാലത്ത് പ്രവര്‍ത്തിക്കുന്ന തറവാട് തട്ടുകട അടപ്പിച്ച് ഉപജീവന മാര്‍ഗം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായി കടയുടമ ബാബു ജോസഫ് പാലത്തുങ്കല്‍ പറഞ്ഞു. കെട്ടിടമുടമയുടെ ശ്രമത്തിന് വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ മുനിസിപ്പല്‍ ചെയര്‍മാന്‍ ഒത്താശ ചെയ്യുന്നു എന്ന് ആരോപിച്ച് കടയടപ്പിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ നീക്കത്തിനെതിരെ ബാബു ജോസഫും കുടുംബാംഗങ്ങളും പാലാ മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ഇപ്പോള്‍ കട നടത്തുന്ന കെട്ടിടത്തിന് നമ്പര്‍ ലഭിച്ചിട്ടില്ല എന്ന് പറഞ്ഞാണ് കട പൂട്ടിക്കാനുള്ള ശ്രമം നടക്കുന്നത്.
മുന്‍പ് കട നടത്തിയിരുന്ന അഭിലാഷ് എന്ന വ്യക്തിയില്‍ നിന്നും 10 ലക്ഷം രൂപ നല്‍കിയാണ് താന്‍ ഈ കട വാങ്ങിയതെന്നുംആ സമയത്തൊന്നും കെട്ടിടത്തിന് നമ്പര്‍ ലഭിച്ചിട്ടില്ല എന്ന് കെട്ടിട ഉടമയോ അഭിലാഷോ തന്നോട് പറഞ്ഞിട്ടില്ലെന്നും ബാബു ജോസഫ് പറയുന്നു.കെട്ടിടത്തിന് നമ്പര്‍ ഇല്ല എന്നറിയാമായിരുന്ന മുനിസിപ്പാലിറ്റി ഇക്കഴിഞ്ഞ പത്തുവര്‍ഷം നടപടികളൊന്നും സ്വീകരിച്ചില്ല. കെട്ടിടത്തിന് നമ്പര്‍ കൊടുക്കാതിരുന്നത് മുനിസിപ്പാലിറ്റിയുടെ ഭാഗത്തെ വീഴ്ചയാണ്.അതിന്റെ പേരില്‍ തന്റെ കട അടപ്പിക്കുന്നതിനെതിരെയാണ് ബാബു ജോസഫ് സമരരംഗത്തിറങ്ങുന്നത്. വേളാങ്കണ്ണിയില്‍ ഹോട്ടല്‍ നടത്തി കൊണ്ടിരുന്ന ബാബു ജോസഫ് കൊറോണാ കാലത്ത് നാട്ടിലെത്തി ഉപജീവന മാര്‍ഗമായി മുണ്ടുപാലത്ത് 5 വര്‍ഷമായി തട്ടുകട നടത്തി വരികയായിരുന്നുവെന്നും, മുമ്പ് കട നടത്തി കൊണ്ടിരുന്ന അഭിലാഷ് എന്നയാള്‍ക്ക് 10 ലക്ഷം രൂപാ നല്‍കിയാണ് ബാബു കട ഉപകരണങ്ങള്‍ സഹിതം ഏറ്റെടുത്തത്..രണ്ട് ലക്ഷം രൂപാ കെട്ടിടം ഉടമയ്ക്ക് ഡിപ്പോസിറ്റ് നല്‍കിയതായും ബാബു ജോസഫ പറയുന്നു.ഇപ്പോള്‍ മുന്നറിയിപ്പില്ലാതെ മുനിസിപ്പല്‍ ചെയര്‍മാന്റെ നിര്‍ദ്ദേശപ്രകാരം കട പൊളിക്കാനും സാധനങ്ങള്‍ കൊണ്ടുപോകാനുമായി മുനിസിപ്പാലിറ്റി ജീവനക്കാര്‍ വണ്ടിയുമായി എത്തുകയായിരുന്നു എന്ന് ബാബു ജോസഫ് പറയുന്നു.തൊഴിലെടുത്ത് ജീവിക്കാന്‍ കെട്ടിടമുടമയും ,മുന്‍സിപ്പല്‍ അധികാരികളും സമ്മതിക്കണമെന്ന ആവശ്യമാണ് ബാബു ജോസഫ് ഉന്നയിക്കുന്നത്. മുനിസിപ്പാലിറ്റിക്കു മുന്നില്‍ നടന്ന യോഗത്തില്‍ ബിജുസെന്റ് ജൂഡ് , അഡ്വ അനീഷ് സുമിത് ജോര്‍ജ് ,ജയന്‍ കരുണാകരന്‍, തോമസ് കുട്ടി നെച്ചിക്കാട്ട് എന്നിവര്‍ സംസാരിച്ചു. കട തുടരാന്‍ അനുവാദം ലഭിച്ചില്ലെങ്കില്‍ നല്‍കിയ പണമെങ്കിലും തിരികെ കിട്ടണമെന്നാണ് ബാബു ജോസഫ് ആവശ്യപ്പെടുന്നത്.
0 Comments