വായനയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് പുസ്തകവണ്ടി വീടുകളിലെത്തി. കിടങ്ങൂര്‍ ഗവ: LPBസ്‌കൂളില്‍ നിന്നുമാണ് പുസ്തകവണ്ടി പ്രയാണമാരംഭിച്ചത്. വായനാ മാസാചരണത്തിന്റെ ഭാഗമായാണ് കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമടങ്ങുന്ന സംഘം വാഹനത്തില്‍ പുസ്തകങ്ങളുമായി കുട്ടികളുടെ വീടുകളിലേക്ക് നീങ്ങിയത്.
പുസ്തകവണ്ടിയുടെ പ്രയാണവും പുസ്തക വിതരണവും കിടങ്ങൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ EM ബിനു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടീന മാളിയേക്കല്‍, പഞ്ചായത്തംഗം സനില്‍ കുമാര്‍, ഹെഡ്മിസ്ട്രസ് ഷീന VC, ബിനി എം പോള്‍, മീനു ബാലകൃഷ്ണന്‍, PTA പ്രസിഡന്റ് പ്രതീഷ് ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു. കിടങ്ങൂര്‍ PK V ലൈബ്രറി സന്ദര്‍ശിച്ച ശേഷം പുസ്തകവണ്ടി വീടുകളിലെത്തി കുട്ടികള്‍ക്ക് വായനയ്ക്കായിപുസ്തകങ്ങള്‍നല്‍കി.
0 Comments