എലിക്കുളം ആളുറുമ്പ്, പടിഞ്ഞാറ്റുമലയില്‍ അമോണിയം പ്ലാന്റ് പ്രവര്‍ത്തനമാരംഭിക്കുവാന്‍ അനുവദിക്കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. അമോണിയം പ്ലാന്റിനെതിരെ ജനരോഷം വ്യാപകമായ സാഹചര്യത്തില്‍ മാണി സി കാപ്പന്‍ സ്ഥലം സന്ദര്‍ശിച്ച വേളയിലാണ് പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്കിയത്.ഒന്നര ഏക്കറോളം ഭൂമി തൊടുപുഴ സ്വദേശിയില്‍ നിന്നും വാങ്ങിയ ശേഷം അമോണിയം ഫാക്ടറി നിര്‍മ്മിക്കുവാനുളള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്.
ദിനം പ്രതി 40000 ലിറ്ററോളം ജലം ആവശ്യമായി വരുന്ന അമോണിയ പ്ലാന്റ് നിലവില്‍ വന്നാല്‍ 350 ലേറെ കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടുത്തെ ജല ലഭ്യത ഇല്ലാതെയാവും. ഇവിടെ നിന്നാണ് പൊന്നൊഴുകും തോടിന്റെ ഉദ്ഭവവും.അമോണിയ പ്ലാന്റ് നിലവില്‍ വന്നാല്‍ മീനച്ചിലാറ്റില്‍ വരെ ഇവിടുത്തെ മാലിന്യമെത്തും സാധ്യതയുണ്ട്. തുടങ്ങാന്‍ ലക്ഷ്യമിടുന്ന പ്ലൈവുഡ് ഫാക്ടറിയും ഇവിടെയാണ് ലക്ഷ്യം വയ്ക്കുന്നത്. യാത്ര സൗകര്യങ്ങള്‍ കുറവായ ഇവിടേക്ക് യാത്രാവാഹനങ്ങളും ഫയര്‍ ഫോഴ്‌സിന്റേതുള്‍പ്പെടെയുള്ള വാഹനങ്ങളും എത്തുക ദുഷ്‌കരമാണ്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടക്കമായ അമോണിയം പ്ലാന്റിനെതിരെ നാട്ടുകാരോടൊപ്പം സമരത്തിനൊരുങ്ങുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച മാണി സി. കാപ്പന് ഇത് സംബന്ധിച്ച നിവേദനവും നാട്ടുകാര്‍ സമര്‍പ്പിച്ചു. എലിക്കുളം പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, ആശ റോയ്, പൊതു പ്രവര്‍ത്തകനായ സാബിച്ചന്‍ പാംപ്ലാനിയില്‍, ജനകീയ കമ്മറ്റിയുടെ ചെയര്‍മാനായ ജോസഫ് മാത്യു തെക്കേക്കുറ്റ്, കണ്‍വീനര്‍ ജോര്‍ജ് കുട്ടി ജേക്കബ് കുരുവിനാക്കുന്നേല്‍, വൈസ് ചെയമാന്‍ ജിമ്മിച്ചന്‍ മണ്ഡപത്തില്‍, ജോയിന്റ് കണ്‍വീനറായ ജസ്റ്റിന്‍ മണ്ഡപത്തില്‍ എന്നിവരും, നാട്ടുകാരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.





0 Comments