Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മംഗളം കോളേജില്‍ മെഗാ രക്തദാന ക്യാമ്പും ബ്ലഡ് ഡൊണേഷന്‍ ക്ലബ്ബ് ഉദ്ഘാടനവും നടന്നു.



ഏറ്റുമാനൂര്‍ മംഗളം കോളേജില്‍ മെഗാ രക്തദാന ക്യാമ്പും ബ്ലഡ് ഡൊണേഷന്‍ ക്ലബ്ബ് ഉദ്ഘാടനവും നടന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എഴുപതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കോട്ടയം റീജണല്‍ ബിസിനസ്സ് ഓഫീസിന്റെയും  ഏറ്റുമാനൂര്‍ മംഗളം എം.സി വര്‍ഗീസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും സഹകരണത്തോടെയാണ് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. 


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 70-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇന്ത്യയൊട്ടാകെ എഴുപതിനായിരം പേരുടെ രക്തദാന ക്യാമ്പ് നടത്തുന്നതിന്റെ ഭാഗമായാണ്  മെഗാ രക്തദാന ക്യാമ്പ് നടത്തിയത് . എഴുപത് പേരുടെ ആയിരം രക്തദാന ക്യാമ്പിലൂടെ എഴുപതിനായിരം പേരുടെ രക്തം ശേഖരിച്ച് ബ്ലഡ് ബാങ്കുകള്‍ക്ക് നല്‍കും. ഏറ്റുമാനൂര്‍ മംഗളം എം.സി വര്‍ഗീസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് ആരംഭിക്കുന്ന ബ്ലഡ് ഡൊണേഷന്‍ ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു. കോളേജ് ഓഡിറ്റോറിയത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി.ഡി ജോര്‍ജിന്റെ  അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വിനര്‍ ഷിബു തെക്കേമറ്റം ക്യാമ്പിന്റെയും ഡൊണേഷന്‍ ക്ലബ്ബിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോട്ടയം റീജിയണ്‍ എച്ച് ആര്‍ മാനേജര്‍ നയനാ സോമരാജ് മുഖ്യപ്രഭാഷണം നടത്തി. എസ്ബിഐ റീജണല്‍ മാനേജര്‍ പ്രദീപ് ആര്‍ ചന്ദ്രന്‍,  വൈസ് പ്രിന്‍സിപ്പാള്‍ കെ.റ്റി ദേവസ്യാ, അക്കാദമിക് കോര്‍ഡിനേറ്റര്‍ മഗ്ദലിന്‍ അര്‍ത്ഥശേരി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വിനായക് വി നായര്‍ , പാലാ ബ്ലഡ് ഫോറം ഡയറക്ടര്‍മാരായ സജി വട്ടക്കാനാല്‍ , രാജേഷ് കുര്യനാട്, ജയ്‌സണ്‍ പ്ലാക്കണ്ണി, ഷാജി സെബാസ്റ്റ്യന്‍ , ഡോക്ടര്‍ ജോജി മാത്യു, സിസ്റ്റര്‍ അനിലിറ്റ് എസ്.എച്ച്, എന്‍എസ്എസ് വോളണ്ടിയര്‍ സെക്രട്ടറിമാരായ ജയദേവ്, സാന്ദ്ര എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്കാണ് ക്യാമ്പ്നയിച്ചത്.

Post a Comment

0 Comments