ഏറ്റുമാനൂര്‍ ഹിന്ദുമത പാഠശാല സംഘത്തിന്റെ വാര്‍ഷിക പൊതുയോഗം മതപാഠശാല ഹാളില്‍ നടന്നു. സംഘം പ്രസിഡണ്ട് പി.ജി. ബാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്‍ കൃഷ്ണകുമാര്‍,അഡ്വക്കേറ്റ് എന്‍ ശ്രീനിവാസന്‍ നായര്‍, കെ.കെ സോമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. നീറ്റ് യു.ജി പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച മതപാഠശാല സംഘത്തിലെ അംഗം മോഹന ചന്ദ്രന്റെ മകന്‍ ദുര്‍ഗ്ഗാ ദത്തനെ ചടങ്ങില്‍ ആദരിച്ചു.
0 Comments